ഭാര്യക്ക് ഫേസ്ബുക്കിലൂടെ അശ്ലീല മെസേജുകള്‍ അയച്ചത് ഭര്‍ത്താവ് ചോദ്യം ചെയ്തു; യുവതിയെ വീടുകയറി വെട്ടി പരിക്കേല്‍പ്പിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (12:10 IST)
ഭാര്യക്ക് ഫേസ്ബുക്കിലൂടെ അശ്ലീല മെസേജുകള്‍ അയച്ചത് ഭര്‍ത്താവ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവതിയെ വീടുകയറി ആക്രമിച്ചു. തിരുവനന്തപുരം നന്നാട്ടുകാവിലാണ് സംഭവം. സംഭവത്തില്‍ ശ്രീകാര്യം മേലാംകോണം സിബി(28), മണ്ണന്തല മുളപ്പറക്കോണം അനന്തു(26) എന്നിവരാണ് അറസ്റ്റിലായത്. പോത്തന്‍കോട് പൊലീസാണ് ഇവരെ അറസ്റ്റുചെയ്തത്.

നന്നാട്ടുകാവ് സ്വദേശി സുനിലിന്റെ ഭാര്യക്കാണ് വെട്ടേറ്റത്. വ്യാജ ഐഡിയില്‍ സിബിയാണ് യുവതിക്ക് മോശം മെസേജുകള്‍ അയച്ചത്. തുടര്‍ന്ന് സുനില്‍ ഇവരെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :