1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

കോവിഡ് രോഗികള്‍ക്ക് പ്രിയദര്‍ശിനി പോഷകാഹാര കിറ്റുമായി കോണ്‍ഗ്രസ്സ്

Trivandrum News
വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്ന നിര്‍ധനരായ മണ്ഡലത്തിലെ കൊവിഡ് ഗ്രസ്തര്‍ക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് വലിയവിള മണ്ഡലം കമ്മിറ്റി പ്രിയദര്‍ശിനി പോഷകാഹാര കിറ്റ് നല്‍കിത്തുടങ്ങുമെന്ന് പ്രസിഡന്റ് എ ജി നൂറുദീന്‍ അറിയിച്ചു. എത്ത്‌നിക്ക് ഹെല്‍ത്ത് കോര്‍ട്ട് നിര്‍ദേശിച്ച വിധം മുട്ട കവര്‍പാല്‍ ചീര മധുരക്കിഴങ്ങ് പേരയ്ക്ക കാരറ്റ് വാഴപ്പഴം തക്കാളി പപ്പായ കോളിഫ്ളവര്‍ എന്നിവയടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് നല്‍കുക.ബൂത്തുകള്‍ വഴിയുള്ള ആദ്യവിതരണം വീണ എസ് നായര്‍ നിര്‍വഹിക്കും.
 
മുട്ട, കവര്‍ പാല്‍, കോളിഫ്‌ളവര്‍ , പപ്പായ, തക്കാളി, വാഴപ്പഴം, കാരറ്റ്, പേരയ്ക്ക, ചീര, മധുരക്കിഴങ്ങ്, എന്നീ 10 ഇനങ്ങള്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് നല്‍കുക. കൊവിഡ് ഗ്രസ്തരുടെ വീട്ടില്‍ പ്രോട്ടോകോള്‍ പാലിച്ചായിരിക്കും കിറ്റ് എത്തിക്കുന്നത്.
അടുത്ത ലേഖനം
ഇതൊരു സുനാമിയാണ്, മരണനിരക്കെങ്കിലും കുറയ്ക്കൂ; കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും താക്കീത്