അഭിറാം മനോഹർ|
Last Modified വെള്ളി, 23 ഏപ്രില്‍ 2021 (20:37 IST)
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി നാളെയും മറ്റന്നാളും മദ്യശാലകൾ പ്രവർത്തിക്കില്ല. മദ്യശാലകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തണോ എന്ന കാര്യം തിങ്കളാഴ്ച ചേരുന്ന യോഗത്തിൽ തീരുമാനിക്കും.
ശനിയും ഞായറും കുടുംബത്തിനായി മാറ്റിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചിരുന്നു. ഈ ദിവസങ്ങളിൽ അനാവശ്യ യാത്രകളും പരിപാടികളും അനുവദനീയമല്ല. എന്നാൽ മുൻ നിശ്ചയിച്ച വിവാഹങ്ങൾ നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടഞ്ഞ സ്ഥലങ്ങളിൽ 75 പേർക്കും തുറസായ ഇടങ്ങളിൽ 150 പേർക്കുമാണ് പരമാവധി പ്രവേശനം. എന്നാൽ ഈ സംഖ്യ കുറയ്‌ക്കാൻ ശ്രദ്ധിക്കണം. മരണാനന്തര ചടങ്ങിൽ 50 പേർക്കേ പങ്കെടുക്കാവൂ. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നവർ തിരിച്ചറിയൽ കാർഡും ക്ഷണക്കത്തും കരുതണം