1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

അറ്റകുറ്റപ്പണികള്‍ മാറ്റിവച്ചു; തിരുവനന്തപുരം നഗരത്തില്‍ ശനിയാഴ്ച ജലവിതരണം മുടങ്ങില്ല

Trivandrum
തിരുവനന്തപുരം: അരുവിക്കരയിലെ 110 കെവി സബ്‌സ്റ്റേഷനില്‍ ശനിയാഴ്ച കെഎസ്ഇബി നടത്താന്‍ നിശ്ചയിച്ചിരുന്ന അടിയന്തര അറ്റകുറ്റപ്പണികള്‍ ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചിട്ടുള്ളതിനാല്‍ അന്നേദിവസം വാട്ടര്‍ അതോറിറ്റിയുടെ അരുവിക്കരയിലെ 86 എംഎല്‍ഡി, 74 എംഎല്‍ഡി  ശുദ്ധീകരണ ശാലകളുടെ പ്രവര്‍ത്തനം സാധാരണനിലയില്‍ നടക്കും. 
 
ഈ സാഹചര്യത്തില്‍ നേരത്തെ അറിയിച്ചിരുന്നതു പ്രകാരമുള്ള ജലവിതരണ മുടക്കം ഉണ്ടാകുന്നതല്ലെന്നും സാധാരണനിലയില്‍ ജലവിതരണം നടക്കുമെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 6102 പേർക്ക് കൊവിഡ്, 17 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി എട്ടിനും താഴെ