ലോക്‌ഡൗൺ കാലത്ത് 45 ശതമാനം ജനങ്ങളും ഭക്ഷണം കഴിച്ചത് കടംവാങ്ങിയെന്ന് സർവെ

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 9 ഡിസം‌ബര്‍ 2020 (15:40 IST)
ഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ണ്ഡൗൺ സാമ്പത്തികമായും സാമൂഹികമായും താഴെക്കിടയിലുള്ളവരെ സാരമായി ബാധിച്ചു എന്ന് സർവേ. 11 സംസ്ഥാനങ്ങളില്‍ 45 ശതമാനം ജനങ്ങൾ കടം വാങ്ങിയാണ് ഭക്ഷണം കഴിച്ചത് എന്ന് ഹംഗർവാച്ച്. സെപ്തംബർ-ഒക്ടോബർ മാസങ്ങളിലായി ഹംഗർ വാച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. രാജ്യത്ത് ഇപ്പോൾ നടക്കുന്ന കർഷക സമരവും ഇതേ വിഭാഗങ്ങളെ പ്രതികൂലമായി ബാധിയ്ക്കുകയാണ് എന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര. ചത്തീസ്ഗഢ്, ഝാര്‍ഖണ്ഢ്, ഡല്‍ഹി, തെലങ്കാന, തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ നാലായിരം പേരിലാണ് ഹംഗർവാച്ച് സർവേ നടത്തിയത്. പൊതുസമൂഹവുമായി താരതമ്യം ചെയ്യുമ്പോൾ അവർ അനുഭവിച്ചതിനെക്കാളും 23 ശതമാനം അധികമാണ് മുസ്‌ലിം, ദളിത് വിഭാഗങ്ങൾ നേരിട്ട ഭക്ഷ്യ പ്രതിസന്ധി. ദളിതരുടെ ഭക്ഷ്യ ഉപഭോകർത്തിൽ ഈ കാലയളവിൽ കാര്യമായ കുറവുണ്ടായി. ലോക്‌ഡൗണിന് മുൻപ് 56 ശതമാനം പേർക്കും ഇത്തരത്തിൽ ഭക്ഷണം ഒഴിവാക്കേണ്ടിവന്നിട്ടില്ല എന്നും പഠനം പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :