അനുബന്ധ വാര്‍ത്തകള്‍
- വാക്സിന് സ്വീകരിച്ചയാൾക്ക് വിപരിത ഫലം; ജോൺസൺ ആൻഡ് ജോൺസൺ കൊവിഡ് വാക്സിൻ പരീക്ഷണം നിർത്തിവച്ചു
- അതിതീവ്ര ന്യൂനമർദ്ദം ഇന്ന് കരതൊടും, സംസ്ഥാനത്ത് 11 ജില്ലകളിൽ യെല്ലോ അലർട്ട്
- തിരുവനന്തപുരത്തെ യുഎഇ കോൺസലേറ്റ് പ്രവർത്തനം നിർത്തിവച്ചു; താൽക്കാലികമെന്ന് വിശദീകരണം
- സംസ്ഥാനത്ത് ഇന്നലെ പ്രഖ്യാപിച്ചത് മൂന്ന് ഹോട്ട്സ്പോട്ടുകള്‍; അഞ്ചുപ്രദേശങ്ങളെ ഒഴിവാക്കി
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 195 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്
ലോട്ടറി നമ്പര്‍ തിരുത്തി കച്ചവടക്കാരനെ പറ്റിച്ചതായി പരാതി
ലോട്ടറി നമ്പര്‍ തിരുത്തി കച്ചവടക്കാരനെ പറ്റിച്ചതായി പരാതി. ശ്രീകാര്യത്ത് ലോട്ടറി കച്ചവടം നടത്തുന്ന പ്രേംകുമാര്‍ എന്നയാളാണ് പൊലീസില്‍ പരാതി നല്‍കിയത്. വിന്‍വിന്‍ ലോട്ടറി അടിച്ചെന്നു പറഞ്ഞ് കാറില്‍ വന്നയാള്‍ ലോട്ടറി ടിക്കറ്റ് കാണിക്കുകയും സമ്മാനത്തുകയായ 5000രൂപ കൊടുക്കുകയും ചെയ്തു.
എന്നാല്‍ വൈകുന്നേരം കച്ചവടക്കാരന് കിഴക്കേക്കോട്ടയിലെ മൊത്തക്കച്ചവടക്കാരനെ സമീപിച്ചപ്പോഴാണ് താന്‍ പറ്റിക്കപ്പെട്ടതായിട്ട് ഇദ്ദേഹത്തിന് മനസിലായത്. ടിക്കറ്റിലെ മൂന്ന് എന്ന അക്കത്തെ എട്ടാക്കിയാണ് നല്‍കിയിരിക്കുന്നത്. ഇതേതുടര്‍ന്ന് പ്രേം കുമാര്‍ ശ്രീകാര്യം പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.