വാക്സിന് സ്വീകരിച്ചയാൾക്ക് വിപരിത ഫലം; ജോൺസൺ ആൻഡ് ജോൺസൺ കൊവിഡ് വാക്സിൻ പരീക്ഷണം നിർത്തിവച്ചു

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (08:24 IST)
ന്യുജേഴ്സി: വാക്സിന് സ്വീകരിച്ച ഒരാളിൽ വിപരീത ഫലം കണ്ടെത്തിയതിനെ തുടർന്ന് വികസിപ്പിയ്ക്കുന്ന കൊവിഡ് 19 വാക്സിൻ അവസാനഘട്ട പരിക്ഷണം. നിർത്തിവച്ചു, താൽക്കാലികമായാണ് പരീക്ഷണം നിർത്തിവച്ചിരിയ്ക്കുന്നത്. എന്നാൽ ഏത് തരത്തിലുള്ള ആരോഗ്യ പ്രശ്നമാണ് വക്സിന് സ്വീകരിച്ചയാൾക്ക് ഉണ്ടയത് എന്നത് സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ മാസം 23നാണ് ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ പരീക്ഷണത്തിന്റെ അവസാനഘട്ടത്തിലേയ്ക്ക് കടന്നത്. അമേരിക്കയിൽ ഉൾപ്പടെ ആറുലക്ഷം പേരിലാണ് ജോൺസൺ ആൻഡ് ജോൺസൺ പരീക്ഷിയ്ക്കുന്നത്. ഒക്സ്ഫഡ് സർവകലാശാലയും അസ്ട്രസെനകയും വികസിപ്പിയ്ക്കുന്ന കൊവിഡ് വാക്സിൻ സ്വീകരിച്ചയാൾക്ക് നേരത്തെ നാഡീസംബന്ധമായ രോഗം ബാധിച്ചിരുന്നു. ഇതേ തുടർന്ന് പരീക്ഷണം താൽക്കാലികമായി നിർത്തിവച്ചു എങ്കിലും പിന്നീട് പുനരാരംഭിയ്ക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :