അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 195 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്
- തിരുവനന്തപുരം ജില്ലയില്‍ കോവിഡ് അവലോകന യോഗം ചേര്‍ന്നു
- സംസ്ഥാനത്ത് ഇന്ന് 5930 പേർക്ക് കൊവിഡ്, 22 മരണം, 7836 പേർക്ക് രോഗമുക്തി
- അഞ്ച് ദിവസം കൂടി ശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
- 28 ദിവസം കറന്‍സികളിലും പ്ലാസ്റ്റിക്കിലും കൊറോണ വൈറസ് ജീവിക്കുമെന്ന് പഠനം
സംസ്ഥാനത്ത് ഇന്നലെ പ്രഖ്യാപിച്ചത് മൂന്ന് ഹോട്ട്സ്പോട്ടുകള്‍; അഞ്ചുപ്രദേശങ്ങളെ ഒഴിവാക്കി
തിങ്കളാഴ്ച 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ തളിക്കുളം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8), കൊല്ലം ജില്ലയിലെ മയ്യനാട് (14), മലപ്പുറം ജില്ലയിലെ കീഴുപറമ്പ് (8) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 5 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 664 ഹോട്ട് സ്പോട്ടുകളാണുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,81,413 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,53,104 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,309 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3075 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.