തിരുവനന്തപുരം|
ശ്രീനു എസ്|
Last Updated:
വെള്ളി, 9 ഒക്‌ടോബര്‍ 2020 (12:11 IST)
യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്മിയുടേയും സുഹൃത്തുക്കളുടേയും ജാമ്യാപേക്ഷ കേടതി തള്ളി. ഇവരുടെ ഹര്‍ജി തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് തള്ളിയത്. ഭാഗ്യലക്ഷ്മിക്ക് പുറമേ ആക്റ്റിവിസ്റ്റുകളായ ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് ജാമ്യാപേക്ഷ നല്‍കിയത്. നേരത്തെ മൂന്നുപേര്‍ക്കും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
ജാമ്യം നല്‍കിയാല്‍ അത് നിയമം കൈയ്യിലെടുക്കുന്നവര്‍ക്ക് പ്രചോദനമാകുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇവരുടെ അറസ്റ്റുണ്ടാകുമെന്നാണ് കിട്ടുന്ന സൂചന.