അനുബന്ധ വാര്‍ത്തകള്‍
- ലോക്ക്ഡൗണ്‍ മൂലം സാമ്പത്തിക പ്രതിസന്ധി: ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വാടകവീടുടമക്കെതിരെ പരാതി
- മെസ്സി ബാഴ്സയിൽ തന്നെ തുടർന്നേക്കും, സൂചന നൽകി പിതാവ്
- എംജിയുടെ ഗ്ലോസ്റ്റർ എസ്യുവി ഉടൻ വിപണിയിലേയ്ക്ക്, വരവറിയിച്ച് പുതിയ ടീസർ, വീഡിയോ !
- 64 എംപി ക്വാഡ് ക്യാമറ, 65W ഫാസ്റ്റ് ചാർജിങ്, റിയൽമി 7 പ്രോ വിപണിയിൽ
- ആറുമാസത്തിനിടെ കേരളത്തില്‍ ആത്മഹത്യ ചെയ്തത് 140 പേര്; കൂടുതലും 20നു താഴെ പ്രായമുള്ളവര്‍
നാഷണല്‍ ഡിഫന്‍സ് അക്കാഡമി, നേവല്‍ അക്കാഡമി പ്രവേശന പരീക്ഷ: ദക്ഷിണ റെയില്‍വേ കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും
നാഷണല്‍ ഡിഫന്‍സ് അക്കാഡമി, നേവല്‍ അക്കാഡമി പ്രവേശന പരീക്ഷകളുടെ കേരളത്തിലെ കേന്ദ്രങ്ങളായ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് സെപ്റ്റംബര്‍ 5, 6 തീയതികളില്‍ ദക്ഷിണ റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തും. ആറിനാണ് യു. പി. എസ്. സി പരീക്ഷകള്‍ നടക്കുന്നത്. കാസര്‍കോട് നിന്നാണ് അണ് റിസര്‍വ്ഡ് ട്രെയിനുകള്‍ പുറപ്പെടുക.
ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ കാസര്‍കോട് നിന്ന് അഞ്ചിന് വൈകിട്ട് 6.30ന് പുറപ്പെട്ട് ആറിന് പുലര്‍ച്ചെ 5.25ന് തിരുവനന്തപുരത്തെത്തും. ആറിന് രാത്രി 9 മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഏഴിന് രാവിലെ 7.55ന് കാസര്‍കോടെത്തും.
എറണാകുളം ജംഗ്ഷനിലേക്കുള്ള ട്രെയിന്‍ അഞ്ചിന് രാത്രി 9.35ന് കാസര്‍കോട് നിന്ന് പുറപ്പെട്ട് ആറിന് പുലര്‍ച്ചെ 4.50ന് എത്തിച്ചേരും. ആറിന് രാത്രി 11.35ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഏഴിന് പുലര്‍ച്ചെ 6.50ന് കാസര്‍കോടെത്തും.