മെസ്സി ബാഴ്സയിൽ തന്നെ തുടർന്നേക്കും, സൂചന നൽകി പിതാവ്

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (13:22 IST)
സൂപ്പര്‍ താരം ലെയണല്‍ മെസി ബാഴ്‌സയില്‍ തന്നെ തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കടുംപിടുത്തത്തിൽ ഉറച്ചുനിൽക്കുന്നു എന്നാണ് വിവരം. മെസിയുടെ ഏജന്റ് കൂടിയായ പിതാവ് ജോര്‍ജി ബാഴ്സലോണ ക്ലബ് പ്രസിഡന്റ് ജോസപ് മരിയ ബര്‍ത്തോമ്യുവുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് മെസ്സി ഒരു വർഷം കൂടി ബാഴ്സയിൽ തുടരാൻ സാധ്യതയുള്ളതായി പിതാവ് തന്നെ വ്യക്തമാക്കിയത്.

മെസ്സി ബാഴ്‌സയില്‍ ഒരു വര്‍ഷം കൂടി തുടരാന്‍ സാദ്ധ്യതയുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് 'അതെ' എന്നായിരുന്നു പിതാവ് ജോര്‍ജിയുടെ മറുപടി. കരാർ പൂർത്തിയാക്കാതെ മടങ്ങിയാൽ വമ്പൻ തുക തന്നെ റിലീസ് ക്ലോസായി നൽകേണ്ടിവരും എന്നതിനാലാണ് പിൻമാറ്റം. മെസ്സി നിലപാടിൽ അയവ് വരുത്തിയതായാണ് വിവരം.

2021 വരെ ബാഴ്സലോണയുമായി മെസ്സിയ്ക്ക് കരാർ ഉണ്ട്. ഇത് പൂർത്തിയാക്കാതെ ക്ലബ്ബ് വിടാൻ തീരുമാനിച്ചാൽ കരാര്‍ അനുസരിച്ച് 700 ദശലക്ഷം യൂറോയാണ് നൽകേണ്ടിവരിക. ഏകദേശം 6,150 കോടിയോളം രൂപ വരും ഇത്. ക്ലബ്ബ് വിടുകയാണെങ്കിൽ റിലീസ് വ്യവസ്ഥ പാലിയ്ക്കേണ്ടിവരും എന്ന നിലപാടിൽ ബാഴ്സലോണ ഉറച്ചുനിൽക്കുകയാണ്. താരം 90 ശതമാനവും ബാഴ്‌സയില്‍ തന്നെ തുടരുമെന്ന് അര്‍ജന്റീന ടിവി ചാനലായ ടിവൈസി സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :