1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 69 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്

Trivandrum
69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ 14, തൃശൂര്‍ ജില്ലയിലെ 10, തിരുവനന്തപുരം ജില്ലയിലെ 9, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ 7 വീതവും, പത്തനംതിട്ട ജില്ലയിലെ 3, കൊല്ലം, കോഴിക്കോട് ജില്ലകളിലെ 2 വീതവും, വയനാട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
 
അതേസമയം ഇന്ന് സംസ്ഥാനത്ത് 2476പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 13പേരുടെ മരണം കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. 2243പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
അടുത്ത ലേഖനം
തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതർ നാലുലക്ഷത്തിലേക്ക്, ഇന്ന് രോഗം സ്ഥിരീകരിച്ചത് 5958 കേസുകൾ