ജലജീവന്‍ പദ്ധതി: 16.47 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ക്കായുളള പദ്ധതികള്‍ അംഗീകാരത്തിന് സമര്‍പ്പിച്ചു

ശ്രീനു എസ്| Last Updated: ബുധന്‍, 5 ഓഗസ്റ്റ് 2020 (21:11 IST)
സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമീണ വീടുകളിലും മൂന്നുവര്‍ഷത്തിനുള്ളില്‍ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ എത്തിക്കാനായി സംസ്ഥാനം കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്നു നടപ്പിലാക്കുന്ന ജലജീവന്‍ പദ്ധതിയുടെ നിര്‍വഹണത്തിനായി രൂപീകരിച്ച സംസ്ഥാന ജല - ശുചിത്വ മിഷന്റെ
പ്രഥമ യോഗം ഇന്നുചേര്‍ന്നു. പതിനാലു ജില്ലകളിലെ ജില്ലാ ജല - ശുചിത്വ മിഷനുകള്‍ അംഗീകരിച്ചു നല്‍കിയ, 719 പഞ്ചായത്തുകളിലായി 16.47 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കാനായുള്ള 4343.42 കോടിയുടെ പദ്ധതികള്‍ അംഗീകാരത്തിനായി സംസ്ഥാന ജല ശുചിത്വ മിഷന് സമര്‍പ്പിച്ചു.

ജലജീവന്‍ പദ്ധതി വഴി നടപ്പുസാമ്പത്തികവര്‍ഷം 21.42 ലക്ഷം വീടുകള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കും. ഈ പദ്ധതി നടത്തിപ്പ് പുരോഗതി സംബന്ധിച്ച്, കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി ശ്രീ. ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യമന്ത്രി പിണറായി വിജയനും ജൂലൈ 30ന് ജല വിഭവവകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണന്‍കുട്ടിയുടെ സാന്നിദ്ധ്യത്തില്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി ചര്‍ച്ച നടത്തിയിരുന്നു. പദ്ധതി നടത്തിപ്പിനായി കേരളം സ്വീകരിച്ച മൈക്രോ ലെവല്‍ പ്ലാനിങ് രീതിയെ കേന്ദ്ര സംഘം അഭിനന്ദിക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :