കരസേനയ്ക്കുവേണ്ടി ഇന്ത്യ അമേരിക്കയില്‍ നിന്ന് 72000തോക്കുകള്‍ കൂടി വാങ്ങുന്നു

ശ്രീനു എസ്| Last Updated: തിങ്കള്‍, 13 ജൂലൈ 2020 (19:56 IST)
കരസേനയ്ക്കുവേണ്ടി അമേരിക്കയില്‍ നിന്ന് 72000തോക്കുകള്‍ കൂടി വാങ്ങുന്നു. സിഗസവര്‍ തോക്കുകളാണ് വാങ്ങുന്നത്. അമേരിക്കയുടേയും യൂറോപ്യന്‍ രാജ്യങ്ങളുടെയും സേന ഉപയോഗിക്കുന്ന തോക്കുകളാണ് സിഗ്‌സവര്‍. അതിര്‍ത്തിയില്‍ ഇന്ത്യക്ക് പാക്കിസ്ഥാനെ കൂടാതെ ചൈനയേയും പ്രതിരോധിക്കേണ്ട സാഹചര്യത്തിലാണ് തോക്കുവാങ്ങുന്നത്.

അടുത്തിടെയാണ് 16000 ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍ ഇസ്രയേലില്‍ നിന്ന് ഇന്ത്യ വാങ്ങിയിരുന്നു. നിലവില്‍ ഉപയോഗിക്കുന്ന ഇന്‍സാസ് തോക്കിന് പകരമാണ് സിഗ്‌സവര്‍ തോക്ക് ഉപയോഗിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :