അനുബന്ധ വാര്‍ത്തകള്‍
- വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന 'ഫസ്റ്റ് ബെല്ലില്‍' ഇന്ന് ക്ലാസിനൊപ്പം കെ എസ് ചിത്രയും വത്സലാമേനോനും
- നിരോധിച്ച ചൈനീസ് ഓൺലൈൻ വ്യാപാര ആപ്പിൽന്നും 599 രൂപ തിരിച്ചെടുക്കാൻ ശ്രമിച്ചു, യുവതിയ്ക്ക് നഷ്ടമായത് 60,000 രൂപ
- സ്വകാര്യ കമ്പനികൾക്ക് നൽകുന്ന 109 റെയിൽവേ റൂട്ടുകളിൽ മൂന്നെണ്ണം കേരളത്തിലൂടെ
- ബീഹാറില്‍ 26 പേര് ഇടിമിന്നലേറ്റ് മരിച്ചു; ഒരാഴ്ചക്കിടെ ദുരന്തമുണ്ടാകുന്നത് മൂന്നാമത്തെ തവണ
- 24 മണിക്കൂറിനിടെ രണ്ടുലക്ഷം പേർക്ക് രോഗബാധ, ലോകത്ത് കൊവിഡ് വ്യാപിയ്ക്കുന്നത് അതിദ്രുതം
പത്തനംതിട്ടയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 27പേര്‍ക്ക്; രോഗമുക്തരായത് 30പേര്
പത്തനംതിട്ടയില്‍ ഇന്നലെ 27പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ ആകെ 323 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. അതേസമയം ഇന്നലെ ജില്ലയില്‍ 30 പേര് രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 139 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 183 പേര് രോഗികളായിട്ടുണ്ട്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 86 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 10 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ രണ്ടു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 62 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 30 പേരും ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ ആറു പേര് ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 196 പേര് വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്നലെ പുതിയതായി 38 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.