അനുബന്ധ വാര്‍ത്തകള്‍
- നിരോധിച്ച ചൈനീസ് ഓൺലൈൻ വ്യാപാര ആപ്പിൽന്നും 599 രൂപ തിരിച്ചെടുക്കാൻ ശ്രമിച്ചു, യുവതിയ്ക്ക് നഷ്ടമായത് 60,000 രൂപ
- സ്വകാര്യ കമ്പനികൾക്ക് നൽകുന്ന 109 റെയിൽവേ റൂട്ടുകളിൽ മൂന്നെണ്ണം കേരളത്തിലൂടെ
- ബീഹാറില്‍ 26 പേര് ഇടിമിന്നലേറ്റ് മരിച്ചു; ഒരാഴ്ചക്കിടെ ദുരന്തമുണ്ടാകുന്നത് മൂന്നാമത്തെ തവണ
- 24 മണിക്കൂറിനിടെ രണ്ടുലക്ഷം പേർക്ക് രോഗബാധ, ലോകത്ത് കൊവിഡ് വ്യാപിയ്ക്കുന്നത് അതിദ്രുതം
- ബോട്സ്വാനയില് ആനകള്‍ കൂട്ടത്തോടെ ചരിഞ്ഞ നിലയില്‍
വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന 'ഫസ്റ്റ് ബെല്ലില്‍' ഇന്ന് ക്ലാസിനൊപ്പം കെ എസ് ചിത്രയും വത്സലാമേനോനും
കൊവിഡ് പ്രതിസന്ധിക്കാലത്ത് സാങ്കേതിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്സിലൂടെ 'ഫസ്റ്റ് ബെല്‍' എന്ന പേരില്‍ സംപ്രേഷണം ചെയ്യുന്ന ക്ലാസിനൊപ്പം കെ എസ് ചിത്രയും വത്സലാമേനോനും പങ്കെടുക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് സംപ്രേഷണം ചെയ്യുന്ന മൂന്നാം ക്ലാസിലെ മലയാള പാഠഭാഗത്തിലെ 'കണ്ണന്റെ അമ്മ' എന്ന സുഗതകുമാരി ടീച്ചറുടെ കവിത പ്രശസ്ത ഗായിക കെഎസ് ചിത്ര ചൊല്ലും. ഒപ്പം പാഠഭാഗത്തിലെ കണ്ണനെക്കുറിച്ചുള്ള മുത്തശ്ശിക്കഥകളുമായി പ്രശസ്ത സിനിമാതാരം വത്സലാമേനോനും ക്ലാസില്‍ വരുന്നുണ്ട്.
കവയത്രി സുഗതകുമാരി ടീച്ചറുടെ ഹ്രസ്വമായ പ്രതികരണവും ക്ലാസിലുണ്ട്. അനിമേഷന്‍ വീഡിയോയുടേയും ചിത്രങ്ങളുടേയും സഹായത്തോ ടെയാണ് കൈറ്റ് തയ്യാറാക്കിയ ക്ലാസുകള്‍ അവതരിപ്പിക്കുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനലിനു പുറമെ www.victers.kite.kerala.gov.in പോര്‍ട്ടല്‍ facebook.com/ victerseduchannel, വഴി ലൈവായും youtube.com/itsvicters വഴി പിന്നീടും ഈ ക്ലാസുകള്‍ കാണാവുന്നതാണ്.