1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. trivandrum local news

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആത്മഹത്യക്കു ശ്രമിച്ച കൊവിഡ് രോഗി മരണപ്പെട്ടു

Trivandrum
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആത്മഹത്യക്കു ശ്രമിച്ച കൊവിഡ് രോഗി മരണപ്പെട്ടു. ഇന്നലെ ആശുപത്രിയില്‍ നിന്ന് ചാടിപോകാന്‍ ശ്രമിച്ച ഇയാളെ ഇന്നു പകല്‍ 11മണിക്കാണ് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. ഇന്ന് ഡിസ്ചാര്‍ജുചെയ്യാനിരുന്ന ഇയാള്‍ക്ക് വീട്ടില്‍ പോയ ശേഷം കഴിക്കാനുള്ള മരുന്നുകള്‍ കുറിച്ചു നല്‍കാനായി നേഴ്സ് മുറിയിലെത്തിയപ്പോള്‍ ഇയാള്‍ തൂങ്ങി നില്‍ക്കുകയായിരുന്നു. ഉടനെ സുരക്ഷാ ജീവനക്കാര്‍ ഇയാളെ രക്ഷപ്പെടുത്തി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
 
ഇന്നലെ തിരികെയെത്തിച്ച ശേഷം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇയാള്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തിരുന്നു. 33കാരനായ ഇയാള്‍ അപസ്മാര രോഗമുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. മദ്യപാന ആസക്തി ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
അടുത്ത ലേഖനം
ബെന്റലി ഇന്ത്യൻ നിരത്തുകളിൽ എത്തിച്ചത് 20,000 യൂണിറ്റ് ബെന്റെയ്ഗ