കരിയറിൽ ഞാൻ കണ്ട ഏറ്റവും ധൈര്യശാലിയായ ബാറ്റ്സ്മാൻ സൗരവ് ഗാംഗുലി: തുറന്നുപറഞ്ഞ് ശുഐബ് അക്തർ

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 10 ജൂണ്‍ 2020 (14:21 IST)
താൻ കരിയറിൽ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും ധൈര്യശാലിയായ ബാറ്റ്സ്മാൻ മുൻ ഇന്ത്യൻ നായകനും ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെന്ന് പാകിസ്ഥാൻ ഇതിഹാസ താരം ശുഐബ് അക്തർ. റിക്കി പോണ്ടിങ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, ആദം ഗില്‍ക്രിസ്റ്റ്, ജാക്ക് കാലിസ്, സനത് ജയസൂര്യ തുടങ്ങിയ ഇതിഹാസങ്ങള്‍ക്ക് നേരെ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും ധൈര്യത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ സൗരവ് ഗാംഗുലിയാണ്

തൊണ്ണൂറുകളില്‍ ഒരു ഇന്ത്യ മികച്ച ടീമായിരുന്നില്ല. എന്നാല്‍ ഗാംഗുലി നേതൃത്വം ഏറ്റെടുത്തതോടെ 2000 ത്തില്‍ ഇന്ത്യയുടെ മട്ടും ഭാവവും ആകെ മാറി. തൊണ്ണൂറുകളില്‍ പാകിസ്താനോട് നിരന്തരം തോല്‍ക്കുന്ന ടീമായിരുന്നു ഇന്ത്യ. എന്നാല്‍ ഗാംഗുലി നായകനായതോടെ ജയം ഇന്ത്യയുടെ പക്ഷത്തായി. ഏറ്റവും മികച്ച ഇന്ത്യന്‍ ക്യാപ്റ്റനാണ് സൗരവ് ഗാംഗുലി. ഗാംഗുലിക്ക് എന്നെ പേടിയാണെന്ന് പലരും പറയാറുണ്ട് എന്നാല്‍ അത് ശരിയല്ല.

ബാറ്റ്‌സ്മാനെന്ന നിലയിൽ ഗാംഗുലിയുടെ ധൈര്യം അപാരമാണ്. കരിയറില്‍ ഞാന്‍ കണ്ട ഏറ്റവും ധൈര്യശാലിയായ ബാറ്റ്‌സ്മാനാണ് സൗരവ് ഗാംഗുലി. ഗാംഗുലിയുടെ നെഞ്ചിന്റെ ഉയരത്തിലാണ് ഞാൻ പലപ്പോഴും പന്തെറിയാറ് ഒരുപാട് തവണ എന്റെ പന്തുകൊണ്ട് അദ്ദേഹം വീണിട്ടുണ്ട്. എന്നാല്‍ ഓപ്പണറായി ഇറങ്ങാന്‍ ഗാംഗുലി ഒരിക്കലും മടികാണിച്ചിട്ടില്ല. എനിക്കെതിരെ സധൈര്യം അദ്ദേഹം റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്. ശുഐബ് അക്തര്‍ പറഞ്ഞു




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :