തിരുവനന്തപുരം|
vishnu|
Last Modified ശനി, 12 ജൂലൈ 2014 (16:18 IST)
ഗുണ്ടാപ്പിരിവ് നല്‍കാത്തതിനേ തുടര്‍ന്ന് തിരുവനന്തപുരത്ത് ഗുണ്ടാവിളയാട്ടം.
വിമാനത്താവളവുമായി ബന്ധപ്പെട്ട കരാര്‍ ജോലികള്‍ നടത്തുന്ന ജീവനക്കാര്‍ക്ക് നേരേയാണ് അക്രമം നടത്തിയത്. വിമാനത്താവള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എന്‍എസ്‌ഇ പ്രോജക്‌ട് എന്ന കമ്പനിയുടെ ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്.
നേരത്തേ ഗുണ്ടാസംഘം എത്തി കമ്പനിയില്‍ നിന്നും 50,000 രൂപ ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാഞ്ഞതിനെ തുടര്‍ന്ന് എത്തിയ രംണ്ട് ഗുണ്ടകളാണ് ഇന്നലെ വൈകിട്ട് ആക്രമണം നടത്തിയത്. ഓഫീസില്‍ ഉണ്ടായിരുന്ന ജീവനക്കാരെയും മാനേജിംഗ് ഡയറക്‌ടറേയും രണ്ടംഗ സംഘം കയ്യേറ്റം നടത്തി. ജീവനക്കാര്‍ പോലീസിനെ വിളിച്ചെങ്കിലും പോലീസിന്റെ മുന്നിലിട്ടും ഗുണ്ടകള്‍ കമ്പനി ഉദ്യോഗസ്‌ഥരെ കയ്യേറ്റം ചെയ്യുകയുണ്ടായി.
പൊലീസ് വെറും കാഴ്ചകാരായി നീക്കുകയായിരുന്നു എന്നാണ് ആക്ഷേപം. സ്‌ഥലത്തുണ്ടായിരുന്ന യൂണിയന്‍കാര്‍ ഇടപെട്ടതിനേ തുടര്‍ന്നാണ് സ്ഥിതി ശാന്തമായത്.
ഗുണ്ടകളെ പോലീസ് പിടികൂടിയില്ലെന്നും അറസ്‌റ്റ് ചെയ്യും വരെ കരാര്‍ പണികള്‍ നിര്‍ത്തി വെയ്‌ക്കാനും കമ്പനി തീരുമാനിച്ചിരിക്കുകയാണ്. സുരക്ഷയില്ലാതെ ജീവനക്കാര്‍ക്ക് ജോലി തുടരാനാകില്ലെന്നാണ് കമ്പനിയുടെ നിലപാട്.