ബാഗ്ദാദ്|
Last Modified ശനി, 12 ജൂലൈ 2014 (10:26 IST)
ഇറാഖില്‍ രണ്ട് എണ്ണപ്പാടങ്ങള്‍ കുര്‍ദുകള്‍ പിടിച്ചടക്കി. ബൈഹസനിലേയും കിര്‍കുകിലേയും എണ്ണപ്പാടങ്ങളാണ് കുര്‍ദിഷ് പെഷ്‌മെര്‍ഗ സേന പിടിച്ചടക്കിയത്.
തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നുവെന്ന പ്രധാനമന്ത്രി നൂറി അല്‍മാലികിയുടെ ആരോപണത്തില്‍ പ്രതിഷേധിച്ച്, സര്‍ക്കാരില്‍ നിന്ന് തങ്ങളുടെ എംപിമാരെ കുര്‍ദുകള്‍ പിന്‍വലിച്ചു.
സ്വതന്ത്ര കുര്‍ദിസ്ഥാന് വേണ്ടി ഹിതപരിശോധന നടത്തുമെന്ന് കുര്‍ദുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ കിര്‍കുകിലെ ഒരു ചെക്ക് പോയന്റില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ പതിനെട്ട് പേര്‍ കൊല്ലപ്പെടുകയും 26 പേര്‍ക്ക് പരുക്കേല്‍ക്കുകുയും ചെയ്തു.