1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum covid news

തിരുവനന്തപുരത്ത് 700 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു; രണ്ടു മരണം

Covid
തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ 700 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 532 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 140 പേരുടെ ഉറവിടം വ്യക്തമല്ല. 18 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. എട്ടുപേര്‍ മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. രണ്ടുപേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.
 
ബാലരാമപുരം സ്വദേശി അല്‍ഫോണ്‍സ്(72), പാറശ്ശാല സ്വദേശിനി സരസമ്മ(72) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.
 
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 258 പേര്‍ സ്ത്രീകളും 442 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 59 പേരും 60 വയസിനു മുകളിലുള്ള 127 പേരുമുണ്ട്. പുതുതായി 3,960 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 20,226 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 3,519 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 12,385 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 910 പേര്‍ ഇന്ന് രോഗമുക്തി നേടി.
അടുത്ത ലേഖനം
ജിഎസ്ടി നഷ്ടപരിഹാരത്തുക നൽകുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്: ജീവനക്കാരുടെ ശമ്പളം പിടിയ്ക്കാനുള്ള തീരുമാനത്തിൽനിന്നും സർക്കാർ പിൻമാറിയേകും