ഐഫോണുകൾ ആർക്കൊക്കെ നൽകി എന്ന് നേരിട്ട് അറിയില്ല; നിലപാട് മാറ്റി സന്തോഷ് ഈപ്പൻ

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (07:14 IST)
തിരുവനന്തപുരം: സ്വപ്ന സുരേഷിന് താൻ വാങ്ങി നൽകിയ ഐഫോണുകൾ കോൺസലേറ്റിൽനിന്നും പ്രതിപക്ഷ നേതാവ് ഉപഹാരമായി സ്വീകരിച്ചു എന്ന മുൻ നിലപാടിൽ മാറ്റം വരുത്തി യുണിടാക് എംഡി സന്തോഷ് ഈപ്പൻ. നേരത്തെ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞതിതിൽനിന്നും വ്യത്യസ്തമായ മൊഴിയാണ് സന്തോഷ് ഈപ്പൻ വിജിലൻസിന് നൽകിയത്.

ഐഫോണുകളുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് പറഞ്ഞ കാര്യങ്ങൾ മാത്രമേ അറിയാവു എന്നും, ഫോണുകൾ ആർക്കെല്ലാമാണ് നൽകിയത് എന്ന് നേരിട്ട് അറിയില്ല എന്നുമാണ് സന്തോഷ് ഈപ്പൻ വിജിലൻസിന് നൽകിയിരിയ്ക്കുന്ന്. സ്വപ്ന പറഞ്ഞതനുസരിച്ച് ഐഫോണുകൾ വാങ്ങി നൽകി എന്നും അത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ സ്വീകരിച്ചു എന്നുമാണ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിൽ സന്തോഷ് ഈപ്പൻ വ്യക്തമാക്കിയിരുന്നത്. ഇതിനെതിരെ രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം സന്തോഷ് ഈപ്പന് വക്കീൽ നോട്ടീസ് അയച്ചിരുന്നു. രണ്ടാഴ്ചയ്ക്കകം പരസ്യമായി മാപ്പ് പറയുകയോ അല്ലെങ്കിൽ ഒരുകോടി രൂപ നഷ്ടപരിഹാരമായി നൽകുകയോ വേണം എന്ന് വ്യക്തമാക്കിയാണ് രമേശ് ചെന്നിത്തല വക്കീൽ നോട്ടീസ് അയച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :