തലസ്ഥാനത്ത് കൊവിഡ് രൂക്ഷം; പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം

ശ്രീനു എസ്| Last Updated: വെള്ളി, 17 ജൂലൈ 2020 (19:41 IST)
ജില്ലയിലെ തീരദേശമേഖലകളില്‍ കൊവിഡ് ബാധ അതിരൂക്ഷമാകുന്നു. കരിങ്കുളം പഞ്ചായത്തില്‍ പുല്ലുവിളയില്‍ 97 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ 51ഉം കൊവിഡ് പോസിറ്റീവായി. പൂന്തുറ ആയുഷ് കേന്ദ്രത്തില്‍ 50ടെസ്റ്റില്‍26 ഉം പോസിറ്റീവായി. പുതുക്കുറിശിയില്‍ പരിശോധിച്ച 75 സാംപിളുകളില്‍ 20 എണ്ണം പോസിറ്റീവായി.

പൂന്തുറ, പുല്ലുവിള ഭാഗങ്ങളില്‍ കൊവിഡ് സാമൂഹിക വ്യാപനത്തില്‍ എത്തിയെന്നാണ് വിലയിരുത്തല്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ തിരുവനന്തപുരം 246, എറണാകുളം 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 39, കോഴിക്കോട് 32, തൃശ്ശൂര്‍ 32, കാസര്‍കോട് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണൂര്‍ 9 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 14602 സാമ്പിള്‍ പരിശോധിച്ചു. 188400 പേര്‍ നിരീക്ഷണത്തില്‍. 6029 പേര്‍ ചികിത്സയിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :