1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala covid updates

കൊവിഡ് തീവ്രമാകുന്നു, ഇന്ന് 791 പേർക്ക് കൊവിഡ്, 532 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ, രണ്ടിടത്ത് സാമൂഹിക വ്യാപനം

മുഖ്യമന്ത്രി
സംസ്ഥാനത്ത് കൊവിഡ് അതിരൂക്ഷമാകുന്നു. ഇന്ന് സംസ്ഥാനത്ത് 791 പേർക്ക് രോഗം സ്ഥിരീകരിച്ചത്.കോവിഡ് അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നത്തെ കണക്കുകൾ വിശദമാക്കിയത്.
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 532 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 42 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ 135 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 98 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ആരോഗ്യ പ്രവർത്തകർ 15, ഐടിബിപി, ബിഎസ്എഫ് ഒന്ന് വീതം. അതേസമയം ഇന്ന് തൃശൂരിൽ ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു.തൃശ്ശൂർ ജില്ലയിലെ പുല്ലൂർ സ്വദേശി ഷൈജുവിന്റെ ഫലമാണ് പോസിറ്റീവായത്.ജൂലൈ 14 ന് ആത്മഹത്യ ചെയ്ത കുനിശേരി സ്വദേശി മുരളിയുടെ സ്രവ പരിശോധനാ ഫലവും പോസിറ്റീവാണ്.
 
തിരുവനന്തപുരത്ത് അതീവ ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. പുല്ലുവിളയിൽ 51 പേർ ഇന്ന് പോസിറ്റീവായി. പൂന്തുറ ആയുഷ് കേന്ദ്രത്തിൽ 50 ടെസ്റ്റിൽ 26 പോസിറ്റീവ്. പുതുക്കുറിശിയിൽ 75 ൽ 20 പോസിറ്റീവ്. അഞ്ചുതെങ്ങിൽ 87 ൽ 15 പോസിറ്റീവ്. എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇത് രോഗം തീവ്രമായതിന്റെ ലക്ഷണമാണ്.പൂന്തുറ, പുല്ലുവിള തുടങ്ങിയ പ്രദേശങ്ങളിൽ സാമൂഹിക വ്യാപനമെന്ന് വിലയിരുത്തൽ.
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ തിരുവനന്തപുരം 246, എറണാകുളം 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 39, കോഴിക്കോട് 32, തൃശ്ശൂർ 32, കാസർകോട് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണൂർ 9 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 14602 സാമ്പിൾ പരിശോധിച്ചു. 188400 പേർ നിരീക്ഷണത്തിൽ. 6029 പേർ ചികിത്സയിലുണ്ട്.നിലവിൽ 285 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു