അനുബന്ധ വാര്‍ത്തകള്‍
- ഒറ്റദിവസം 14,516 പേർക്ക് രോഗബാധ, 375 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷത്തിലേക്ക്
- ലോകം കടന്നുപോകുന്നത് കൊവിഡ് ഒരുക്കിയ ഏറ്റവും അപകടകരാമായ ഘട്ടത്തിലൂടെ എന്ന് ലോകാരോഗ്യ സംഘടനാ തലവൻ
- യുദ്ധവിമാനങ്ങൾ അതിർത്തിയിൽ വിന്യസിച്ചതായി റിപ്പോർട്ടുകൾ, വ്യോനസേന മേധവി ലഡാക്കിലെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു
- കൊവിഡ് നിരീക്ഷണത്തിലുള്ള എംഎൽഎ പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാനെത്തി, കേസെടുക്കണമെന്ന് ബിജെപി
- ആലപ്പുഴയില്‍ പത്തുവയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമ്മ അറസ്റ്റില്‍
തിരുവനന്തപുരത്ത് 24മണിക്കൂറിനിടെ എട്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച മൂന്നുപേരുടെ രോഗ ഉറവിടം വ്യക്തമല്ല
തിരുവനന്തപുരത്ത് 24മണിക്കൂറിനിടെ എട്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 926പേര് കൊവിഡ് നിരീക്ഷണത്തിലായി. അഞ്ചുപേര്‍ വിദേശത്തു നിന്നു വന്നവരാണ്. മൂന്നുപേര്‍ക്ക് യാത്രാ പശ്ചാത്തലമില്ല. അതിനാല്‍ ഉറവിടം വ്യക്തമല്ല.
518 പേര് നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 17946 പേര് വീടുകളിലും 1006 പേര് സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 29 പേരെ പ്രവേശിപ്പിച്ചു. 19 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രി കളില്‍ 137 പേര് നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ 43 സ്ഥാപനങ്ങളില്‍ ആയി 1006 പേര് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.