ആലപ്പുഴയില്‍ പത്തുവയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമ്മ അറസ്റ്റില്‍

ശ്രീനു എസ്| Last Updated: ശനി, 20 ജൂണ്‍ 2020 (08:21 IST)
ആലപ്പുഴയില്‍ പത്തുവയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കാര്‍ത്തികപ്പള്ളി വലിയകുളങ്ങര സ്വദേശി അശ്വതിയുടെ മകള്‍ ഹര്‍ഷയാണ് ആത്മഹത്യചെയ്തത്. സംഭവത്തില്‍ അശ്വതിയെ പൊലീസ് അറസ്റ്റുചെയ്തു. ഹര്‍ഷയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മര്‍ദ്ദനമേറ്റതായി തെളിഞ്ഞിട്ടുണ്ട്.

ശാരീരികവും മാനസികവുമായ പീഡനംമൂലമാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.അശ്വതിയുടെ ആദ്യവിവാഹത്തിലെ മകളാണ് ഹര്‍ഷ. തൃക്കുന്നപ്പുഴ പൊലീസാണ് കേസെടുത്ത് അറസ്റ്റുചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :