അനുബന്ധ വാര്‍ത്തകള്‍
- ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ക്ക് മുന്‍പ് ആപ്പിള്‍ ഇന്ത്യയില്‍ നിന്നും 5 വിമാനങ്ങള്‍ നിറയെ ഐഫോണ്‍ കടത്തിയതായി റിപ്പോര്‍ട്ട്
- ഉറങ്ങുന്നതിനു അരമണിക്കൂര്‍ മുന്‍പെങ്കിലും മൊബൈല്‍ ഫോണ്‍ മാറ്റിവയ്ക്കണം; പറയാന്‍ കാരണമുണ്ട്
- നിങ്ങള്‍ എത്ര മാസം മുന്‍പാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത്, ഇടക്കിടെ സ്വിച്ച് ഓഫ് ചെയ്യുന്നത് നല്ലതാണ്!
- 'ഒരു വഴിയുമില്ല, ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ': ഷൈനിയുടെ ഫോൺ സംഭാഷണം പുറത്ത്
- പോലീസ്, ഫയര്‍, ആംബുലന്‍സ്, അങ്ങനെ എല്ലാ അടിയന്തര സേവനങ്ങള്‍ക്കും ഇനി ഒറ്റ നമ്പര്‍!
ഭാര്യയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലി; യുവാവിനെതിരെ കേസ്
മലപ്പുറം വനിതാ സെല്ലാണ് യുവതിയുടെ മൊഴി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.
ഭാര്യയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയ മലപ്പുറം സ്വദേശിക്കെതിരെ കേസ്. കൊണ്ടോട്ടി സ്വദേശി വീരാന്‍ കുട്ടിക്കെതിരെയാണ് കേസെടുത്തത്. മലപ്പുറം വനിതാ സെല്ലാണ് യുവതിയുടെ മൊഴി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. ഒന്നരവര്‍ഷം മുമ്പ് വിവാഹിതയായ യുവതിയെയാണ് മുത്തലാഖ് ചൊല്ലിയത്.
കൂടാതെ വിവാഹസമയത്ത് നല്കിയ 30 പവന് സ്വര്‍ണം തിരികെ കിട്ടിയില്ലെന്നും പരാതിയില്‍ പറയുന്നു. വീരാന്‍ കുട്ടി യുവതിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു.
അതേസമയം പാലക്കാട് ട്രെയിന്‍ ഇടിച്ച് 17 പശുക്കള്‍ കൂട്ടത്തോടെ ചത്തു. പാലക്കാട് മീങ്കരയ്ക്ക് സമീപം ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. പ്രദേശത്ത് മേയാന്‍ വിട്ട പശുക്കള്‍ പാളം മുറിച്ചു കിടക്കുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. ട്രെയിനിന്റെ ഇടിയേറ്റ് തെറിച്ച് വീണും ട്രെയിനിന്റെ അടിയില്‍ പെട്ടുമാണ് പശുക്കള്‍ ചത്തത്.