കൊല്ലത്ത് തിരയിൽ പെട്ട ഏഴുവയസ്സുകാരി മരിച്ചു

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 19 ഏപ്രില്‍ 2023 (14:00 IST)
കൊല്ലം: കൊല്ലം പോർട്ടിനും ബീച്ചിനുമിടയിലെ പ്രദേശത്ത് ഏഴു വയസുകാരി തിരയിൽ പെട്ട് മരിച്ചു. ഹെവൻസ് വില്ലയിൽ പരേതനായ ജിസൻ - റീന ജിസൻ ദമ്പതികളുടെ മകൾ ജ്യോത്സനയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. മയ്യനാട് പുല്ലിച്ചിറ സ്വദേശി പ്രശാന്ത്, അദ്ദേഹത്തിന്റെ രണ്ടു മക്കൾ എന്നിവർക്കൊപ്പം ജ്യോത്സ്‌നയും സഹോദരനും ബീച്ചിലെത്തിയിരുന്നു. കുട്ടികളെ ബീച്ചിൽ ഇരുത്തിയ ശേഷം പ്രശാന്ത് കാർ പാർക്ക് ചെയ്യുന്നതിനായി പോയ സമയത്തു വീശിയടിച്ച ശക്തമായ തിര നാല് കുട്ടികളെയും കൊണ്ട് കടലിലേക്ക് പോയെങ്കിലും അടുത്ത തിരയിൽ ജ്യോത്സന ഒഴികെയുള്ള മൂന്നു കുട്ടികളെയും കരയിൽ തള്ളി.

ലൈഫ് ഗാർഡുകളുടെ പരിധിയിൽ ഇല്ലാത്ത സ്ഥലത്തായിരുന്നു സംഭവം. എങ്കിലും കുട്ടികളുടെ ബഹളം കേട്ട് ലൈഫ് ഗാർഡുകൾ എത്തിയാണ് ജ്യോത്സ്‌നയെ തിരയിൽ നിന്ന് രക്ഷിച്ചു കരയ്‌ക്കെത്തിച്ചത്. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :