തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇന്ന് പിജി ഡോക്ടര്‍മാരുടെ സമരം; ഒപിയെ ബാധിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 25 നവം‌ബര്‍ 2022 (07:58 IST)
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇന്ന് പിജി ഡോക്ടര്‍മാരുടെ സമരം. അതിനാല്‍ ഒപിയെയും കിടത്തി ചികിത്സയേയും ബാധിക്കും. മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് സമരം.

രാവിലെ എട്ടുമണിമുതല്‍ രാത്രി എട്ടുമണിവരെയാണ് സമരം. അതേസമയം അത്യാഹിത വിഭാഗം, ഐസിയു, ലേബര്‍ റൂം എന്നിവയെ സമരം ബാധിക്കില്ല. ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :