ഓണം സ്പെഷ്യല്‍: ബാംഗ്‌ളൂരിലേക്ക് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍

എ കെ ജെ അയ്യര്‍| Last Updated: വ്യാഴം, 22 ജൂലൈ 2021 (15:59 IST)
തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ചുള്ള തിരക്ക് കുറയ്ക്കാനായി തിരുവനന്തപുരത്തെ കൊച്ചുവേളിയില്‍ നിന്ന് ബംഗളൂരുവിലെ യശ്വന്ത്പൂരിലെക്ക് രണ്ട് ഓണം സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ തീരുമാനമായി. ഒരു പ്രതിവാരം ട്രെയിനും മറ്റേത് ത്രൈവാര ട്രെയിനുമായിരിക്കും.

നാളെ മുതലാണ് പ്രതിവാര ട്രെയിനുകള്‍ തുടങ്ങുക. പ്രതിവാര ട്രെയിന്‍ വ്യാഴാഴ്ചകളില്‍ വൈകിട്ട് മൂന്ന് ഇരുപതിന് യശ്വന്തപുരത്തും വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് പന്ത്രണ്ട് അമ്പത്തിനു കൊച്ചുവേളിയില്‍ നിന്നും സര്‍വീസ് തുടങ്ങും. ഇവയ്ക്ക് കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.

ത്രൈവാര ട്രെയിന്‍ കൊച്ചുവേളിയില്‍ നിന്നും ബുധന്‍, വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ വൈകിട്ട് അഞ്ചു മണിക്ക് യാത്ര പുറപ്പെടും. ചൊവ്വ, വ്യാഴം, ഞായര്‍ എന്നീ ദിവസങ്ങളിലാണ് യശ്വന്തപുരത്തു നിന്ന് രാത്രി എട്ടേമുക്കാലിന് മടക്ക യാത്ര ഉണ്ടാവുക. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവും. ഈ ട്രെയിനുകള്‍ 29 മുതലാണ് സര്‍വീസ് തുടങ്ങുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :