സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 29 ഡിസംബര്‍ 2022 (14:54 IST)
ജനുവരി രണ്ടാം തീയതി മുതല്‍ കോട്ടയം പാസഞ്ചറിന്റെ കൊല്ലം മുതല്‍ ഉള്ള സമയം മാറുകയാണ്. കൊല്ലം വിടുന്ന സമയം 5.20...നിലവില്‍ 5.00 മണിയാണ്. ഈ സമയമാറ്റം കൊണ്ട്
കൊല്ലം മുതലുള്ള യാത്രക്കാര്‍ക്ക് പ്രയോജനം ചെയ്യുന്നുണ്ട്. എന്നാല്‍ ഈ ട്രെയിന്‍ മുഴുവന്‍ യാത്രക്കാര്‍ക്കും പ്രയോജനപ്പെടണമെങ്കില്‍ നിലവില്‍ തിരുവനന്തപുരം വിടുന്ന സമയമായ 2.35 എന്നത് മാറ്റി ചെന്നൈ മെയിലിന് ശേഷം ക്രമീകരിക്കണം എന്ന് ആവശ്യപ്പെടുകയാണ്.
ഇപ്പൊള്‍ തന്നെ തിരുവനന്തപുരത്തുനിന്ന് കൊല്ലം എത്താന്‍
2.30 മണിക്കൂറിലധികം എടുക്കുന്നുണ്ട്. ചെന്നൈ മെയില്‍ തിരുവനന്തപുരം വിട്ടതിനു ശേഷം കോട്ടയം എക്‌സ്പ്രസ്സ് എടുക്കുകയാണെങ്കില്‍ സമയമാറ്റം ധാരാളം പേര്‍ക്ക് പ്രയോജനം ചെയ്യും.