1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Assets of guruvayur dewaswam

ഗുരുവായൂരപ്പൻ്റെ പേരിൽ ബാങ്കിലുള്ളത് 1737.04 കോടി രൂപ, സ്വന്തമായി 271 ഏക്കർ ഭൂമി

asset
ഗുരുവായൂരപ്പന് വിവിധ ബാങ്കുകളിലായി ഉള്ളത് 1737.04 കോടി രൂപയുടെ നിക്ഷേപം. സ്വന്തമായി 271.05 ഏക്കർ സ്ഥലവും ഭഗവാൻ്റെ പേരിലുണ്ട്. എന്നാൽ സ്വർണം,രത്നം,വെള്ളി എന്നിവയുടെ മൂല്യം സുരക്ഷാകാരണങ്ങളാൽ വ്യക്തമാക്കാനാകില്ലെന്ന് ഗുരുവായൂർ ദേവസ്വം കോടതിയിൽ വ്യക്തമാക്കി.
 
ദേവസ്വത്തിൻ്റെ ആസ്തി ചോദിച്ച് എറണാകുളത്തെ പ്രോപ്പർ ചാനൽ എന്ന സംഘടന നൽകിയ വിവരാവകാശത്തിൻ്റെ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്. രത്നം,സ്വർണം,വെള്ളി എന്നിവയെ പറ്റിയുള്ള വിവരം നിഷേധിച്ചതിൽ സംഘടന അപ്പീൽ നൽകിയിട്ടുണ്ട്. 2018ലെയും 19ലെയും വെള്ളപ്പൊക്കത്തെ തുടർന്ന് ഗുരുവായൂർ ദേവസ്വം 10 കോടി രൂപ നൽകിയിരുന്നു. ഈ പണം തിരികെ നൽകണമെന്ന ഉത്തരവ് ഇതുവരെയും നടപ്പാക്കിയിട്ടില്ലെന്നും ദേവസ്വം വ്യക്തമാക്കി.
 
അടുത്ത ലേഖനം
വന്‍ ആയുധശേഖരവുമായി വന്ന നാല് ഭീകരരെ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചു