ചെന്നൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രയിനിന് തീ പിടിച്ചു

ചെന്നൈ| JOYS JOY| Last Modified ബുധന്‍, 21 ഒക്‌ടോബര്‍ 2015 (12:23 IST)
ചെന്നൈയിലെ സബര്‍ബന്‍ ട്രയിന്‍ സര്‍വ്വീസ് ആയ
എം ആര്‍ ടി എസ് ട്രയിനിന് തീ പിടിച്ചു. ഓടിക്കൊണ്ടിരിക്കെ തീപിടിച്ച് ട്രയിനിന്റെ ബോഗി കത്തി നശിച്ചു.

വേളാച്ചേരിയില്‍ നിന്നും ബീച്ചിലേക്ക് സര്‍വ്വീസ് നടത്തുന്ന ട്രയിനിനാണ് തീ പിടിച്ചത്. ലോക്കോ പൈലറ്റ് ട്രയിന്‍ ഉടന്‍ നിര്‍ത്തിയതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. ആര്‍ക്കും പരുക്കേറ്റിട്ടില്ല.

രാവിലെ എട്ടരയോടെ പെരുങ്കുടി സ്റ്റേഷനു സമീപമായിരുന്നു അപകടം. അവധിയായതിനാല്‍ ട്രയിനില്‍ യാത്രക്കാര്‍ കുറവായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :