ഐ എസ് എല്‍: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം

ഗുവാഹത്തി| JOYS JOY| Last Modified ബുധന്‍, 21 ഒക്‌ടോബര്‍ 2015 (09:19 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വിജയം. ചെന്നൈയിന്‍ എഫ് സിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ആണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്.

മത്സരത്തിന്റെ തൊണ്ണൂറാം മിനിറ്റിലാണ് വിജയത്തിന് ആധാരമായ രണ്ടു ഗോളുകളും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് നേടിയത്. ആദ്യ മൂന്നു മത്സരങ്ങളിലും തോല്‍വിയറിഞ്ഞ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ഈ വിജയം പുത്തന്‍ പ്രതീക്ഷയാണ് നല്കുന്നത്.

നേരത്തെ, നടന്ന മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സിനോട് 1 - 3നും ഗോവയോടും പൂനെയോടും എതിരില്ലാത്ത ഒരു ഗോളിനുമായിരുന്നു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് തോറ്റത്. ചെന്നൈയിക്കെതിരെ നടന്ന കളിയില്‍ സിമാവോയും, നിക്കോളാസ് വെലസുമാണ് ഗോളുകള്‍ നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :