പാലക്കാട്|
jibin|
Last Modified തിങ്കള്‍, 13 ജൂലൈ 2015 (09:53 IST)
ഒറ്റപ്പാലത്ത് ട്രെയിൻ തട്ടി രണ്ടു പെൺകുട്ടികൾ മരിച്ച നിലയില്‍ കണ്ടെത്തി. പൂക്കാട്ടുകുന്നിലാണ് സംഭവം. മറ്റൊരു പെൺകുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു കുട്ടിയുടെ കൈയില്‍ 'ആതിര' എന്നു പേരെഴുതിയിട്ടുണ്ട്.
പരുക്കേറ്റ മറ്റൊരു പെൺകുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഒരു പെൺകുട്ടിയുടെ മൃതദേഹം റയിൽവേ ട്രാക്കിലും രണ്ടാമത്തെ കുട്ടിയുടെത് ട്രാക്കിനു സമീപത്തുമാണ് കണ്ടെത്തിയത്. ട്രെയിൻ ഇടിച്ചതാണോയെന്ന് വ്യക്തമായ തെളിവുകള്‍ അറിവായിട്ടില്ല. രാവിലെ എട്ടു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.