1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. kottayam, police, sfi

കോട്ടയത്ത് ആശുപത്രിയിൽ നിന്ന പൊലീസുകാർക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദനം

കോട്ടയം
കോട്ടയത്ത് ജനറൽ ആശുപത്രിയിൽ നിന്ന പൊലീസുകാരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചു. രാവിലെ എസ്എഫ്ഐ പ്രവർത്തകർ പൊലീസിനെ കല്ലെറിഞ്ഞതിനെ തുടർന്ന് പൊലീസ് ലാത്തിവീശിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് നഗരത്തിൽ പ്രകടനം നടത്തിയ ഡിവൈഎഫ്ഐ -എസ്എഫ്ഐ പ്രവർത്തകരാണ് പൊലീസിനെതിരെ തിരിഞ്ഞത്.

പ്രവര്‍ത്തകരെ തല്ലിയാല്‍ തിരിച്ച്‌ തല്ലുമെന്ന് ഡി.വൈ.എഫ്‌.ഐ സംസ്‌ഥാന സെക്രട്ടറി എം. സ്വരാജ്‌ ഇന്ന് പൊലീസിനു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. പാഠപുസ്തക വിതരം താമസിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം എസ്‌എഫ്‌ഐ സമരം നടത്തിവരികയാണ്.
About Writer
VISHNU N L