ജയ്പൂർ|
jibin|
Last Updated:
വെള്ളി, 3 ജൂലൈ 2015 (09:53 IST)
ബോളിവുഡ് നടിയും ബിജെപി എംപിയുമായ ഹേമമാലിനിക്കു വാഹനാപകടത്തില്‍ പരുക്ക്. കാർ അമിത വേഗതയിലായിരുന്നുവെന്ന് വ്യക്തമാക്കിയ മുതിര്‍ന്ന പൊലീസ് ഓഫീസര്‍ രജീന്ദര്‍ ത്യാഗി സംഭവവുമായി ബന്ധപ്പെട്ട് ഹേമമാലിനിയുടെ ഡ്രൈവറെ പൊലീസ് കേസ് അറസ്റ്റ് ചെയ്തതായും അറിയിച്ചു.
രാജസ്ഥാനിലെ ദൌസയില് ആഗ്ര-ജയ്പുര്‍ ഹൈവേയിലാണ് അപകടം ഉണ്ടായത്. ആഗ്രയിൽ നിന്നും ജയ്പൂരിലേക്ക് വരികയായിരുന്ന ഹേമമാലിനിയുടെ മെഴ്സിഡസ് ബെൻസ് കാർ ആൾട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആൾട്ടോ കാറിലുണ്ടായിരുന്ന അഞ്ച് വയസുകാരിയായ പെൺകുട്ടി മരിക്കുകയും ചെയ്തു.
തലയ്ക്കു ഗുരുതര പരുക്കാണ് ഹേമമാലിനിക്ക് ഏറ്റതെന്നാണ് റിപ്പോര്‍ട്ട്. ജയ്പൂരിലെ ഫോര്‍ടിസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഹേമമാലിനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഹേമമാലിനിയെക്കൂടാതെ മൂന്നു പേര്‍ക്കു കൂടി പരുക്കേറ്റിട്ടുണ്ട്. ആഗ്രയിൽ നിന്നും ജയ്പൂരിലേക്ക് വരികയായിരുന്ന ഹേമമാലിനിയുടെ ബെൻസ് കാർ ആൾട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ദേശീയ പാത 11ൽ ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം. പരു ക്കേറ്റവരെ ദൗസ ആശുപത്രിയിലും ഹേമമാലിനിയെ ഫോർടിസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഹേമമാലിനിയുടെ കണ്ണിന് മുകളിലും കാലിനുമേറ്റപരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അപകടത്തിൽ പരുക്കേറ്റവർക്ക് എല്ലാ സഹായവും നൽകുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ അറിയിച്ചു.