യമനില്‍ ആക്രമണം തുടരുന്നു: രണ്ടു ദിവത്തിനുള്ളില്‍ 200 മരണം

 യമന്‍ , ഹൂതി വിമതര്‍ ,  സൌദി സഖ്യസേന , ആശുപത്രി
സന| jibin| Last Modified ബുധന്‍, 8 ജൂലൈ 2015 (12:51 IST)
ഹൂതി വിമതരും സൌദി സഖ്യസേനയും തമ്മിലുള്ള പോരാട്ടം രൂക്ഷമായ യമനില്‍ തിങ്കളാഴ്ച മുതല്‍ തുടരുന്ന വ്യാപകമായ ആക്രമണത്തില്‍ 200 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച സൌദി നടത്തിയ വ്യോമക്രമണങ്ങളിലും കലാപങ്ങളിലും 176 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ തലസ്ഥാന നഗരമായ സനയില്‍
നടന്ന വ്യോമാക്രമണത്തിലാണ് ബാക്കിയുള്ളവര്‍ കൊല്ലപ്പെട്ടത്. നൂറ് കണക്കിനാളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സനയിലെ ഒരു ആശുപത്രിക്കു സമീപമാണ് ആദ്യ കാര്‍ബോംബ് സ്‌ഫോടനം നടന്നത്. ഹൗതി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് ആശുപത്രി. നിരവധി പേര്‍ ഈ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി വ്യക്തമായി. അല്‍- ബയ്ദയില്‍ നടന്ന രണ്ടാമത്തെ സ്‌ഫോടനത്തില്‍ 10 പേര്‍ മരിച്ചതായും സ്ഥിരീകരിച്ചു. യെമനില്‍ മാര്‍ച്ച് 26 മുതല്‍ ഹൗതി വിരുദ്ധ പോരാട്ടത്തിനിടെ നടക്കുന്ന ആക്രമണത്തില്‍ 3000 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :