18 പേര്‍ അടങ്ങിയ പെണ്‍വാണിഭ റാക്കറ്റ് പിടിയില്‍

എ കെ ജെ അയ്യര്‍| Last Modified ശനി, 17 ജൂലൈ 2021 (13:19 IST)
തിരുവനന്തപുരം: പതിനെട്ടു പേര്‍ അടങ്ങിയ പെണ്‍ വാണിഭ റാക്കറ്റ് കഴിഞ്ഞ ദിവസം തിരുവനന്തപുരം സിറ്റിയില്‍ പോലീസ് വലയിലായി. ഉത്തരേന്ത്യന്‍ സംഘം അടക്കമുള്ള ഈ റാക്കറ്റ് ആസാം, കേരള പോലീസ് സംഘത്തിന്റെ സംയുക്ത റെയ്ഡിലാണ് കുടുങ്ങിയത്.

പിടിയിലായവരില്‍ ആസാം സ്വദേശികളായ 9 സ്ത്രീകളും 9 പുരുഷന്മാരുമാണുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തമ്പാനൂര്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലുള്ള വിവിധ ലോഡ്ജുകളില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

പിടിയിലായവരില്‍ പ്രായപൂര്‍ത്തി ആകാത്ത ഒരു പെണ്കുട്ടിയുമുണ്ട്. സംഘത്തിലെ മുഖ്യ നടത്തിപ്പുകാരായ ആസാം സ്വദേശികളായ മുസാഹുല്‍ ഹഖ്, റബുള്‍ ഹുസ്സൈന്‍ എന്നിവരും പിടിയിലായി.

ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബത്തില്‍ നിന്നുള്ള യുവതികളെ ജോലി വാഗ്ദാനം ചെയ്താണ് സംഘം കുടുക്കിലാക്കുന്നത്. തുടര്‍ന്ന് ഇവരെ വേശ്യാവൃത്തിക്ക് നിയോഗിക്കും. ദമ്പതികള്‍ എന്ന പേരിലാണ് സ്ത്രീക്കൊപ്പം പുരുഷനും ലോഡ്ജുകളിലും ഹോട്ടലുകളിലും മുറിയെടുക്കുന്നത്. ഇതിനു സഹായമെന്നോണം ഹോട്ടല്‍ ജീവനക്കാരും പ്രവര്‍ത്തിച്ചിരുന്നു എന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :