രേണുക വേണു|
Last Modified ബുധന്‍, 14 ജൂലൈ 2021 (20:18 IST)
ബോളിവുഡ് നടി കരീന കപൂറിനെതിരെ ക്രിസ്ത്യന്‍ സംഘടന പൊലീസില്‍ പരാതി നല്‍കി. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് പരാതി. മഹാരാഷ്ട്ര സിറ്റി പൊലീസിലാണ് ആല്‍ഫ ഒമേഗ ക്രിസ്ത്യന്‍ മഹാസംഘ് പ്രിസഡന്റ് ആഷിഷ് ഷിന്‍ഡെ പരാതി നല്‍കിയിരിക്കുന്നത്. ഗര്‍ഭകാല അനുഭവങ്ങള്‍ വിവരിക്കുന്ന കരീന കപൂറിന്റെ പുസ്തകത്തിനെതിരെയാണ് ക്രൈസ്തവ സംഘടന രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഗര്‍ഭകാല അനുഭവത്തെക്കുറിച്ച് അതിഥി ഷാ ബിംജാനിയ്ക്കൊപ്പം കരീന എഴുതിയ പുസ്തകത്തിന്റെ പേര് 'പ്രഗ്‌നന്‍സി ബൈബിള്‍' എന്നാണ്. ക്രിസ്തുമത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമാണ് ബൈബിള്‍ എന്നും അതിനാല്‍ പുസ്തകത്തിന്റെ പേര് മാറ്റണമെന്നും ക്രിസ്ത്യന്‍ സംഘടന പരാതിയില്‍ ആവശ്യപ്പെടുന്നു. കരീന കപൂറും അതിഥി ഷായും തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും ഇരുവര്‍ക്കുമെതിരെ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.