1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. KSRTC to provide Snacks in Bus

KSRTC Kerala: കെ.എസ്.ആര്‍.ടി.സിയില്‍ ഇനി ലഘുഭക്ഷണവും കുടിവെള്ളവും കിട്ടും

ലഘുഭക്ഷണം പാക്ക് ചെയ്തതും യാത്രയ്ക്കിടയില്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതുമാകണം

KSRTC to provide Snacks in Bus
KSRTC Kerala: ബസുകളില്‍ ലഘുഭക്ഷണ വിതരണം ആരംഭിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. ബസ് യാത്രകളില്‍ ലഘുഭക്ഷണം നല്‍കി കൊണ്ട് യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യം ഒരുക്കാനാണ് കോര്‍പറേഷന്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ലഘുഭക്ഷണം വിതരണം ചെയ്യുന്നതിനായി ഭക്ഷണം ഉള്‍പ്പെടെ ഷെല്‍ഫുകള്‍ / വെന്‍ഡിങ് മെഷീനുകള്‍ എന്നിവ സ്ഥാപിച്ച് വിതരണം ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും പദ്ധതി വിവരണവും നിര്‍ദേശങ്ങളും ക്ഷണിച്ചു. 
 
ലഘുഭക്ഷണം പാക്ക് ചെയ്തതും യാത്രയ്ക്കിടയില്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതുമാകണം. ഗുണനിലവാരവും ശുചിത്വവും പാലിക്കണം. ബസ്സിനുള്ളില്‍ ഷെല്‍ഫ്-വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലസൗകര്യം നല്‍കും. പദ്ധതി നടത്തിപ്പു സംബന്ധിച്ച അന്തിമതീരുമാനം കെ.എസ്.ആര്‍.ടി.സി. ചെയര്‍മാനാണ്. നിര്‍ദേശങ്ങള്‍ തിരുവനന്തപുരത്തെ കെ.എസ്.ആര്‍.ടി.സി. ആസ്ഥാനമായ ട്രാന്‍സ്‌പോര്‍ട്ട് ഭവനിലെ തപാല്‍ സെഷനില്‍ നേരിട്ടെത്തിക്കണം. 'ലഘുഭക്ഷണ വിതരണത്തിനുള്ള നിര്‍ദേശം- കെ.എസ്.ആര്‍.ടി.സി. ബസുകളില്‍' എന്ന് രേഖപ്പെടുത്തി 24-നു വൈകുന്നേരം അഞ്ച് മണിക്കു മുന്‍പ് നല്‍കണം.
 
ബസുകളില്‍ യാത്രക്കാര്‍ക്ക് ദാഹജലം ഉറപ്പാക്കുന്നതിനായി 'കുടിവെള്ള വിതരണ പദ്ധതി' ആരംഭിച്ചതിനു പിന്നാലെയാണ് ലഘുഭക്ഷണ വിതരണവും കെ.എസ്.ആര്‍.ടി.സി നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ആലുവ ദേശീയ പാതയില്‍ 20 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം