Plus One Admission: പ്ലസ് വൺ അപേക്ഷ നാളെ മുതൽ, ഒരു ജില്ലയിൽ ഒരു അപേക്ഷ മാത്രം

SSLC Result 2024 Live Updates
SSLC Result 2024 Live Updates
അഭിറാം മനോഹർ| Last Modified ബുധന്‍, 15 മെയ് 2024 (16:13 IST)
സംസ്ഥാനത്ത് 2024-25 അധ്യയനവര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടി 16ന് ആരംഭിക്കും. ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിനായി മെയ് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. hscap.kerala.gov.in വഴിയാണ് അപേക്ഷ നല്‍കേണ്ടത്. വെബ്‌സൈറ്റില്‍ പബ്ലിക് എന്ന വിഭാഗത്തില്‍ നിന്നും വിവരങ്ങള്‍ മനസിലാക്കാം.

www.admission.dge.kerala.gov.in ലെ ക്ലിക്ക് ഫോര്‍ ഹയര്‍സെക്കന്‍ഡറി അഡ്മിഷന്‍ എന്ന ഓപ്ഷന്‍ വഴിയാണ് അഡ്മിഷന്‍ സൈറ്റില്‍ പ്രവേശിക്കേണ്ടത്. create candidate login-sws ലിങ്കിലൂടെ ലോഗിന്‍ ചെയ്യുകയും മൊബൈല്‍ ഒടിപി നല്‍കി പാസ്വേഡ് ക്രിയേറ്റ് ചെയ്യുകയും വേണം. ഒരു റവന്യൂ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കുമായി ഒരൊറ്റ അപേക്ഷ മതി. എന്നാല്‍ മറ്റ് ജില്ലകളില്‍ താത്പര്യമുണ്ടെങ്കില്‍ പ്രത്യേകം അപേക്ഷ നല്‍കണം. അപേക്ഷാ ഫീസായ 25 രൂപ പ്രവേശന സമയത്ത് അടച്ചാല്‍ മതി.

ഭിന്നശേഷിക്കാരും,പത്താം ക്ലാസില്‍ other സ്‌കീമില്‍ പെട്ടവരും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യണം.എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്മെന്റ്/അണ്‍ എയ്ഡഡ്/ കമ്യൂണിറ്റി ക്വാട്ടയിലെ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ താല്‍പ്പര്യമുള്ള സ്‌കൂളുകളില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് മെയ് 29നാകും നടക്കുക. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിനും രണ്ടാം അലോട്ട്‌മെന്റ് ജൂണ്‍ 12നും മൂന്നാം അലോട്ട്‌മെന്റ് ജൂണ്‍ 19നും ആയിരിക്കും. ക്ലാസുകള്‍ ജൂണ്‍ 24ന് ആരംഭിക്കും.സംസ്ഥാനത്തെ 389 വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശനത്തിന് www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :