1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. tp senkumar , dgp , kerala police

പൊലീസ് വാഹനങ്ങളില്‍ അമിത ശബ്ദമുണ്ടാക്കുന്ന ഹോണുകള്‍ പാടില്ല: ഡിജിപി

ടിപി സെന്‍കുമാര്‍
സേനയില്‍ അടിമുടി അഴിച്ചുപണികള്‍ നടത്തുന്നതിന്റെ ഭാഗമായി പുതിയ നിര്‍ദേശങ്ങളുമായി ഡിജിപി ടിപി സെന്‍കുമാര്‍ വീണ്ടും രംഗത്ത്. പൊലീസ് വാഹനങ്ങളില്‍ അമിത ശബ്ദമുണ്ടാക്കുന്ന ശബ്ദമലിനീകരണം ഉണ്ടാക്കുന്ന ഇലക്ട്രോണിക്സ് മള്‍ട്ടി ടോണ്‍സ് ഹോണുകള്‍ പാടില്ല. നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ഹോണ്‍ ഘടിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഡിജിപി മുന്നറിയിപ്പ് നല്‍കി.