തിരുവനന്തപുരം|
JOYS JOY|
Last Modified വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (16:33 IST)
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തിയറ്ററുകളില്‍ ‘ടിപി 51’ എന്ന സിനിമ പ്രദര്‍ശിപ്പിക്കുമെന്ന്
സിനിമാമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമ കാണാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യം തടയുന്നത് ശരിയല്ല. സിനിമ പൊതുസമൂഹം വിലയിരുത്തട്ടെ. ആവിഷ്കാര സ്വതന്ത്ര്യത്തിനായി നിലകൊണ്ട സി പി എമ്മിന്റെ നിലപാടിനോട് യോജിപ്പില്ലെന്നും മന്ത്രി പറഞ്ഞു.
വടകരയില്‍ തീയറ്റര്‍ ഉടമകള്‍ക്ക് ഭീഷണിയുള്ളതായി ചിത്രത്തിന്റെ സംവിധായകന്‍ പരാതി നല്‍കിയിട്ടുണ്ട്. 'ടിപി 51' വടകരയിലും പ്രദര്‍ശിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ എസ് എഫ് ഡി സിയുടെ ഉടമസ്ഥതയിലുള്ള തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.