തിരുവന്തപുരം:|
Last Modified തിങ്കള്‍, 23 മാര്‍ച്ച് 2015 (12:05 IST)
കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനെ കെഎസ്എഫ്ഡിസി ചെയര്‍മാനാക്കിയതില്‍ പ്രതിഷേധിച്ച്
മണിയന്‍പിള്ള രാജുവും ഇടവേള ബാബുവും കെഎസ്എഫ്ഡിസി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജിവച്ചു.
സര്‍ക്കാരുമായി താരങ്ങള്‍ ഇനിമുതല്‍ സഹകരിക്കില്ലെന്നും സര്‍ക്കാരിന്റെ പരിപാടികള്‍ ബഹീഷ്ക്കരിക്കുമെന്നും ഇടവേള ബാബു പറഞ്ഞു.
കൂടുതല്‍ രാജി വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും
ഇടവേള ബാബു പ്രതികരിച്ചു. ഞായറാഴ്ച സംവിധായകന്‍ ഷാജി കൈലാസ് ഞായറാഴ്ച ഡയറക്ടര്‍ സ്ഥാനം രാജിവെച്ചിരുന്നു. സലീം കുമാറും രാജിവെക്കേണ്ടി വരുമെന്ന് മണിയന്‍പിള്ള രാജു പ്രതികരിച്ചു.