തിരുവനന്തപുരം|
JOYS JOY|
Last Modified ഞായര്‍, 22 നവംബര്‍ 2015 (16:22 IST)
കണ്‍സ്യൂമര്‍ഫെഡ് മുന്‍ മാനേജിംഗ് ഡയറക്‌ടര്‍ ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ നടപടിക്ക് അനുമതി. കൺസ്യൂമർഫെഡ് ജീവനക്കാരുടെ യോഗത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ചതിന് വകുപ്പുതല നടപടിക്കാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അനുമതി നല്കിയിരിക്കുന്നത്.
സഹകരണ മന്ത്രി സി എൻ ബാലകൃഷ്ണന്‍റെ പരാതിയിന്മേലാണ് അനുമതി നല്കിയത്. തച്ചങ്കരിക്ക് എതിരായ റിപ്പോർട്ട് പരിശോധിച്ച് തുടർ നടപടികൾക്കായി ഡി ജി പി, ടി പി സെൻകുമാർ ആഭ്യന്തര വകുപ്പിന് നേരത്തെ കൈമാറിയിരുന്നു.
കൺസ്യൂമർഫെഡ് ഡയറക്ടർ സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവനന്തപുരം അധ്യാപക ഭവനിൽ നടന്ന ജീവനക്കാരുടെ യോഗത്തില്‍ വെച്ച് ആയിരുന്നു സർക്കാരിനെയും സഹകരണ മന്ത്രിയെയും തച്ചങ്കരി രൂക്ഷമായി വിമർശിച്ചത്. ഇതിനെ തുടര്‍ന്നായിരുന്നു സഹകരണമന്ത്രി പരാതിപ്പെട്ടത്.