ബിജു രമേശ് സര്‍ക്കാരുമായി ഒത്തുകളിക്കുന്നെന്ന് കേരള കോണ്‍ഗ്രസ്

തിരുവനന്തപുരം| JOYS JOY| Last Modified ഞായര്‍, 22 നവം‌ബര്‍ 2015 (12:10 IST)
ബാര്‍ ഉടമ ബിജു രമേശ് സര്‍ക്കാരുമായി ഒത്തു കളിക്കുന്നെന്ന് കേരള കോണ്‍ഗ്രസ് (എം) ആരോപണം. നിയമവിരുദ്ധമായി ബിജു രമേശ് പണിത കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട കേസ് റവന്യൂ വകുപ്പ് അട്ടിമറിക്കുന്നുവെന്നാണ് കേരള കോണ്‍ഗ്രസിന്റെ ആരോപണം.

ഇതു സംബന്ധിച്ച് കേരള കോൺഗ്രസ് എം നേതാവ് ജോസഫ് എം പുതുശേരി മുഖ്യമന്ത്രിക്ക് കത്ത് നൽകി. കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച് ഉടൻ നടപടി വേണമെന്നാണ് കത്തിലെ ആവശ്യം. കഴിഞ്ഞ ഒന്നരമാസമായി ഫയൽ റവന്യൂ വകുപ്പ് പിടിച്ച് വെച്ചിരിക്കുകയാണ്. ഹൈകോടതി ബിജു രമേശിന് അനുവദിച്ച സ്റ്റേക്കെതിരെ അപ്പീൽ നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി നടന്ന പരിശോധനയിലാണ് ബിജു രമേശിന്‍റെ ഉടമസ്ഥതയിലുള്ള രാജധാനി ബിൽഡിങ് അനധികൃതമായി നിര്‍മ്മിച്ചതാണെന്നു കണ്ടെത്തിയത്. തുടര്‍ന്ന്, കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചു നീക്കാന്‍ ഉത്തരവിട്ടെങ്കിലും അതിനെതിരെ ബിജു രമേശ് കോടതിയെ സമീപിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :