ശബരിമല: 294 പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍

തിരുവനന്തപുരം| Last Modified തിങ്കള്‍, 16 നവം‌ബര്‍ 2015 (16:38 IST)
ഇത്തവണത്തെ തീര്‍ത്ഥാടന കാലത്തോട് അനുബന്ധിച്ച് ദക്ഷിണ റയില്‍വേ 294 പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനമായി. കേന്ദ്ര റയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം.

മണ്ഡലകാലത്തോട് അനുബന്ധിച്ച് റയില്‍വേ ഏര്‍പ്പെടുത്തിയ സൌകര്യങ്ങള്‍ വിലയിരുത്താന്‍ എത്തിയതാണു മന്ത്രി. വിവിധ സ്റ്റേഷനുകളിലെ പ്രാഥമിക സൌകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ സൌകര്യങ്ങള്‍ മെച്ചപ്പെടുത്താനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

തിരുവനന്തപുരം ഉള്‍പ്പെടെ തെക്കന്‍ കേരളത്തിലേക്ക് വരുന്ന എല്ലാ തീവണ്ടികള്‍ക്കും ശബരിമല തീര്‍ത്ഥാടന കാലത്ത് ചെങ്ങന്നൂരില്‍ ഉണ്ടാവുന്ന സ്റ്റോപ്പ് കൂടാതെ ഇത്തവണ തിരുവല്ലയിലും സ്റ്റോപ്പ് ഉണ്ടാവും. ഇതിനൊപ്പം ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ഉള്‍പ്പെടെയുള്ള 19 റയില്‍വേ സ്റ്റേഷനുകളില്‍ ടിക്കറ്റ് എടുക്കുന്നതിനായി സ്മാര്‍ട്ട് കാര്‍ഡ് മെഷീനും സ്ഥാപിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :