കനത്ത മഴ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 കനത്ത മഴ , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി , ശബരിമല
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 19 നവം‌ബര്‍ 2015 (08:30 IST)
കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയുടെ പലഭാഗത്തും വെള്ളം കയറിയതിനാലാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.

സന്നിധാനത്തും കനത്തമഴ തുടരുകയാണ്. മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. പമ്പയില്‍ കുളിക്കാനിറങ്ങുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ശബരിമലയിലും സന്നിധാനത്തും അയ്യപ്പന്‍മാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. പമ്പയില്‍ കുളിക്കുന്നതില്‍ നിന്ന് അയ്യപ്പന്‍മാരെ വിലക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :