തിരുവനന്തപുരം|
jibin|
Last Modified ശനി, 5 സെപ്‌റ്റംബര്‍ 2015 (17:13 IST)
കണ്‍സ്യൂമര്‍ഫെഡ് എംഡി ടോമിന്‍ ജെ തച്ചങ്കരി ആഭ്യന്തരവകുപ്പിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി നല്കി.
കണ്‍സ്യൂമര്‍ഫെഡിലെ അഴിമതികള്‍ പുറത്തുകൊണ്ടുവന്നതിലുള്ള പ്രതികാര നടപടിയുടെ ഭാഗമായിട്ടാണ് തനിക്കെതിരേ ആഭ്യന്തരവകുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന വിജിലന്‍സ് അന്വേഷണം. യാതൊരു അടിസ്ഥാനവുമില്ലാത്തതാണ് തനിക്കെതിരെയുള്ള അന്വേഷണമെന്നും
തച്ചങ്കരി കത്തില്‍ പറയുന്നുണ്ട്.
തനിക്കെതിരെ നടപടി എടുക്കാനോ അന്വേഷണം നടത്താനോ ആഭ്യന്തരവകുപ്പിന് അധികാരമില്ല. കണ്‍സ്യൂമര്‍ ഫെഡ് പ്രസിഡന്റ് ജോയ് തോമസും ആഭ്യന്തരവകുപ്പ് മന്ത്രിയുമായുള്ള ബന്ധമാണ് തനിക്കെതിരേയുള്ള നീക്കത്തിനു പിന്നില്‍. ഇതിനെതിരേ മുഖ്യമന്ത്രി നടപടിയെടുക്കണമെന്നാണ് തച്ചങ്കരിയുടെ പരാതിയില്‍ ആവശ്യപ്പെടുന്നത്.